Cursive Writing 4 Teachers
Wednesday, 1 January 2014
Friday, 28 June 2013
Thursday, 27 June 2013
Wednesday, 26 June 2013
June 26 - World Drug Day
June 26 is the International Day against Drug Abuse and Illicit Trafficking. Established by the United Nations General Assembly in 1987, this day serves as a reminder of the goals agreed to by Member States of creating an international society free of drug abuse.
The United Nations Office on Drugs and Crime (UNODC) selects themes for the International Day and launches campaigns to raise awareness about the global drug problem. Health is the ongoing theme of the world drug campaign.
We invite everyone to mark 26 June! It is a unique occasion to take a stand against a problem that affects us all. We count on your support to make this pro-health campaign a success.
Wednesday, 19 June 2013
Thursday, 13 June 2013
രക്ത ദാനം - ജീവ ദാനം
രക്തം ദാനം ചെയ്യാന്‍ മടിച്ച് രക്തഗ്രൂപ്പുതന്നെ മറച്ചുവെയ്ക്കുന്നവര്‍ നമുക്കിടയിലുണ്ട്.രക്തദാനത്തെക്കുറിച്ചുള്ള അജ്ഞതയും ഭയവുമാണ് ഈ പ്രവണതയ്ക്കു പിന്നില്‍.ആര്‍ക്കും എപ്പോഴെങ്കിലും രക്തദാതാക്കളുടെ ആവശ്യം വന്നേക്കുമെന്ന തിരിച്ചറിവ് ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കണം.കൂടാതെ രക്തദാനം ജീവന്‍ദാനം തന്നെയാണെന്ന കാര്യവും.
രക്തദാനത്തിനുള്ള നിബന്ധനകള്‍
1. പ്രായം18 വയസ്സിനു മുകളിലും 60വയസ്സിനു താഴെയുമായിരിക്കണം.
2. ദാതാവിന്റെ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് 125ഷ/ലാ എങ്കിലും ഉണ്ടായിരിക്കണം.
3. 45 കിലോ ഗ്രാം തൂക്കമെങ്കിലും വേണം
4. രക്തദാനം ചെയ്യുന്ന സമയത്ത് ദാതാവിന് ഏതെങ്കിലും രോഗം ഉണ്ടായിരിക്കരുത്
5. രക്തമെടുക്കുന്ന സമയത്ത് സാധാരണ രക്തസമ്മര്‍ദവും ശരീരതാപനിലയുമുണ്ടായിരിക്കണം

ഇതു കൂടാതെ ചില പ്രതിരോധകുത്തിവെപ്പുകളെടുത്തര്‍ കുറച്ചുകാലത്തേക്ക് രക്തംദാനം ചെയ്യരുതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിഷ്‌കര്‍ഷിക്കാറുണ്ട്.
ഹെപ്പറ്റൈറ്റിസിനെതിരായുള്ള കുത്തിവെപ്പെടുത്തവര്‍ ആറുമാസത്തേക്കും പേ വിഷബാധയയ്‌ക്കെതിരായുള്ള കുത്തിവെപ്പെടുത്തവര്‍ ഒരു വര്‍ഷത്തേക്കും രക്തദാനം ഒഴിവാക്കണം.
ഇതു കൂടാതെ ഇനിപ്പറയുന്നവരില്‍ നിന്ന് രക്തം സ്വീകരിക്കാതിരിക്കുന്നതാണ് സുരക്ഷിതം.
* എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ്, സിഫിലിസ് തുടങ്ങിയ പകര്‍ച്ചവ്യാധികളുള്ളവര്‍.
* ചികിത്സയുടെ ഭാഗമായി സ്‌ററീറോയ്ഡ്, ഹോര്‍മോണ്‍ മരുന്നുകള്‍ തുടങ്ങിയവ കഴിക്കുന്നവര്‍.
* മയക്കു മരുന്നിന് അടിമപ്പെട്ടവര്‍, ഒന്നിലധികം പേരുമായി ലൈംഗികബന്ധം പുലര്‍ത്തുന്നവര്‍.
* മഞ്ഞപ്പിത്തം, മലേറിയ,ടൈഫോയ്ഡ്, റുബെല്ല എന്നിവ ബാധിച്ചിരുന്നവര്‍.
* രക്തദാനത്തിന് മുമ്പുള്ള 24 മണിക്കൂറില്‍ മദ്യം ഉപയോഗിച്ചവര്‍.

രക്തദാനം പാടില്ലാത്തവര്‍
ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും രക്തം ദാനം ചെയ്യരുതെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
ഗര്‍ഭം അലസി അധികകാലമാവാത്തവര്‍ക്കും ഇതു ബാധകമാണ്.. ആര്‍ത്തവസമയത്തും രക്തദാനം നിഷിദ്ധമാണ്. ഹൃദ്രോഗം,വൃക്കകള്‍ക്ക് തകരാറ്,കരള്‍രോഗങ്ങള്‍ എന്നിവയുള്ളവര്‍ രക്തദാനത്തില്‍നിന്ന് വിട്ടുനില്ക്കണം.ആസ്ത്മ,കരള്‍രോഗങ്ങള്‍ എന്നിവയും രക്തദാനത്തിന് പ്രതികൂലമായ ഘടകമാണ്.

തെറ്റിദ്ധാരണകള്‍ അകറ്റുക
ചില അബദ്ധധാരണകളാണ് പലരേയും രക്തദാനത്തില്‍നിന്ന് അകറ്റുന്നത്. അതിലൊന്ന് ദാതാവില്‍ നിന്ന് എടുക്കുന്ന രക്തത്തെക്കുറിച്ചുള്ളതാണ്. ഒരു തവണ 350 മില്ലി ലിറ്റര്‍ രക്തമേ ഒരാളുടെ ശരീരത്തില്‍നിന്ന് എടുക്കുകയുള്ളൂ. നുഷ്യശരീരത്തില്‍ ശരാശരി ആറു ലിറ്റര്‍ രക്തമുണ്ടെന്ന് ഓര്‍മിക്കുക.ഇങ്ങനെ നഷ്ടപ്പെടുന്ന രക്തം 24 മുതല്‍ 48വരെ മണിക്കൂറിനുള്ളില്‍ ശരീരം വീണ്ടെടുക്കും. രക്തദാനത്തിന് എടുക്കുന്ന പരമാവധി സമയം 30മിനുട്ടാണ്. രക്തം ശേഖരിക്കാനുള്ള സമയം ആറുമിനുട്ട് മാത്രമേ വരൂ. തുടര്‍ന്ന് 10മിനുട്ട് വിശ്രമം നിര്‍ദ്ദേശിക്കാറുണ്ട്.ഇതിനു ശേഷം ജ്യൂസോ മറ്റു പാനീയങ്ങളോകഴിച്ച് ദാതാവിന് തന്റെ പതിവ് ജോലികളില്‍ ഏര്‍പ്പെടാം.എങ്കിലും അതി കഠിനമായ ജോലിയോ കായികവ്യായാമമോ ഒഴിവാക്കാവുന്നതാണ്. രുതവണ രക്തംദാനം ചെയ്തയാള്‍ മൂന്നുമാസത്തിനുശേഷം മാത്രമേ വീണ്ടും രക്തം നല്‍കാന്‍ പാടുള്ളൂ.

രക്തദാനം ആരോഗ്യപ്രദം
ശരീരത്തില്‍ അധികമായുള്ള കലോറി ഉപയോഗിക്കപ്പെടുമെന്നതും പുതിയ കോശങ്ങളുണ്ടാക്കാന്‍ മജ്ജ ഉത്തേജിപ്പിക്കപ്പെടുമെന്നതും രക്തദാനത്തിന്റെ ആരോഗ്യപരമായ ഗുണങ്ങളാണ്. അതിലുപരിയാണ് ഒരാളുടെ ജീവന്‍ രക്ഷിക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നുവെന്ന ദാതാവിന്റെ സംതൃപ്തി. കൂടാതെ നിര്‍ണായക സന്ദര്‍ഭത്തില്‍ തനിക്ക് രക്തം നല്‍കിയ ആളെ മറക്കാന്‍ രക്തം സ്വീകരിച്ചയാള്‍ക്ക് ഒരിക്കലും കഴിയില്ല. എന്നെന്നുമുള്ള ഒരാത്മബന്ധമായി അതു നിലനില്ക്കുകതന്നെ ചെയ്യും.

Wednesday, 12 June 2013
അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം
ഇന്ന് അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം. അരവയര്‍ നിറക്കാന്‍ അന്യന്റെ മുന്നില്‍ കൈനീട്ടുന്നവര്‍ മുതല്‍ രാവന്തിയോളം കഠിനമായ ജോലി ചെയ്യുന്ന കുരുന്നകളെ വരെ കാണാമായിരുന്നു നമ്മുടെ നാട്ടില്‍ മുമ്പൊക്കെ. ഇത്തരത്തില്‍ കുട്ടികള്‍ക്കെതിരെയുളള അതിക്രമം തടയാന്‍ സര്‍ക്കാരും ജനങ്ങളും മുന്നിട്ടിറങ്ങുമ്പോള്‍ ഈ രംഗത്ത് മാറ്റം വന്നിട്ടുണ്ടോ.
കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു കീഴിലെ ചൈല്‍ഡ് ലൈന്‍, കേരളത്തിലെ പ്രധാന നഗരങ്ങളുടെ കണക്കു പറയുന്നത് ഇങ്ങനെ: തിരുവനന്തപുരം ചൈല്‍ഡ് ലൈനിലെ ഫോണ്‍ ഒരുവര്‍ഷത്തിനിടെ റിങ് ചെയ്തത് 70,000 തവണ. കുട്ടികളുടെ ക്ഷേമത്തിന് പ്രവര്‍ത്തിക്കുന്ന ഈ ഓഫീസിലേക്ക് എത്തിയ കോളുകളുടെ കണക്കു മതി കുട്ടികളോടുളള നമ്മുടെ മനോഭാവം മനസിലാക്കാന്‍. 790 കേസുകളാണ് ഇവിടെ മാത്രം ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ വിവിധ രീതിയില്‍ പീഡിപ്പിക്കപ്പെട്ട 127 കുട്ടികളെ മോചിപ്പിക്കുകയും ചെയ്തു.
കോഴിക്കോട് ജില്ലയില്‍ കുട്ടികള്‍ക്കെതിരെയുളള അതിക്രമത്തില്‍ ഏറെ കുറവുണ്ട്, പ്രത്യേകിച്ച് ബാലഭിക്ഷാടനം. ബാലവേലയും കുറഞ്ഞു. എന്നാല്‍ ചില ദുരന്തങ്ങള്‍ അപ്പോഴും മനസാക്ഷിയെ നടുക്കി. ഏപ്രില്‍ 30 ന് രണ്ടാനമ്മയുടെ ക്രൂരതയില്‍ ഏഴുവയസുകാരി അദിതിക്ക് ജീവന്‍ നഷ്ടമായത് കോഴിക്കോട്ടാണ്. രണ്ടാനമ്മ ദേവിക അന്തര്‍ജനം കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നാണ് അയല്‍ക്കാര്‍ നല്‍കുന്ന വിവരം.
കോഴിക്കോട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രണ്ടു തവണ അദിതിയെ തേടി വീട്ടിലെത്തിയിരുന്നെങ്കിലും, കുട്ടി രക്ഷിതാക്കള്‍ക്കൊപ്പം പുറത്തായിരുന്നു. മറ്റൊരു തവണ അദിതിയെ തേടിയെത്തുന്നതിനു മുമ്പേ, അവള്‍ ക്രൂരമായി കൊല്ലപ്പെട്ടിരുന്നു.
ഫറോക്കില്‍ ചെരുപ്പ് നിര്‍മാണ കമ്പനിയില്‍ ജോലിക്കെത്തിയ രണ്ട് അന്യസംസ്ഥാന കുട്ടികളെ മോചിപ്പിച്ചത് ഒരു മാസം മുമ്പാണ്. കുറഞ്ഞ കൂലിക്ക് മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വന്ന ഈ കുരുന്നുകളെ ചൈല്‍ഡ് ലൈന്‍ ഇടപെട്ട് മോചിപ്പിച്ചു. എലത്തൂരില്‍ റെയില്‍വെ ജോലിക്കെത്തിയ ഇരുപതോളം കുട്ടികളെ മോചിപ്പിച്ചിട്ട് അധിക നാളായില്ല. അന്യസംസ്ഥാനത്തു നിന്നെത്തിയ ഇവരില്‍ പെണ്‍കുട്ടികളുമുണ്ടായിരുന്നു.
മലപ്പുറം ജില്ലയില്‍ രണ്ടു വര്‍ഷത്തിനിടെ 25 കുട്ടികളെയാണ് ചൈല്‍ഡ് ലൈന്‍ മോചിപ്പിച്ചത്. ഇവരില്‍ ഏറെയും ഹോട്ടല്‍ മേഖലയിലാണ് ജോലി ചെയ്തിരുന്നത്. അന്യസംസ്ഥാനത്തു നിന്നെത്തിയ ഇവരില്‍ പകുതിയോളം പേര്‍ക്കും വയസു തിരുത്തിയ വ്യാജ സര്‍ട്ടിഫിക്കറ്റുകളായിരുന്നു കരുത്ത്.
13/14 വയസുളള കുട്ടികളെ വ്യാജ രേഖയിലൂടെ വയസു തിരുത്തി കേരളത്തിലെത്തിക്കുന്ന സംഘം ഈ രംഗത്തു പ്രവര്‍ത്തിക്കുന്നതായി മലപ്പുറം ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍ മുഹമ്മദ് സാലിഹ് പറയുന്നു. കുറഞ്ഞ കൂലി നല്‍കി 16 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വന്നിരുന്നു ഇവരില്‍ മിക്കവര്‍ക്കും.
തൃശൂര്‍ ജില്ലയില്‍ ഒരു വര്‍ഷത്തിനിടെ മോചിപ്പിച്ചത് ബാലവേലയിലേര്‍പ്പെട്ട 73 കുട്ടികളെയാണ്. ബാലഭിക്ഷാടകരുടെ എണ്ണത്തിലും ഈ നഗരത്തില്‍ വലിയ കുറവൊന്നുമില്ല, പതിവു പോലെ അന്യ സംസ്ഥാനക്കാര്‍ തന്നെയാണ് ഇവരില്‍ മുന്നില്‍. ഗുരുവായൂരില്‍ വീട്ടു വേലയില്‍ ഏര്‍പ്പെട്ട തമിഴ് ബാലികയെ മോചിപ്പിച്ചത് ഒരു മാസം മുമ്പാണ്.
വിവാഹം കഴിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞാണ് ചെന്നൈ സ്വദേശിയായ 13 കാരിയെ കേരളത്തിലേക്ക് കടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പണമായിരുന്നു ഏജന്റിന്റെ ലക്ഷ്യം. ചെന്നൈ ചൈല്‍ഡ് ലൈന്‍ അധികൃതരുമായി ബന്ധപ്പെട്ട് കുട്ടിയെ അമ്മക്കു കൈമാറി.
എറണാകുളത്ത് ഈ വര്‍ഷം ജനുവരിമുതലുളള അഞ്ചു മാസത്തിനിടെ 20 കേസുകളാണ് ബാലവേലയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. മറുനാട്ടുകാരാണ് ഇവരെല്ലാം. രക്ഷിതാക്കളുടെ സംരക്ഷണം ലഭിക്കുന്നവണ് ഇവരെന്ന പ്രത്യേകതയുമുണ്ട് ഇവിടെ. കുട്ടികളുടെ ഭിക്ഷാടനവും ഈ നഗരത്തില്‍ വ്യാപകമാണ്. ഇവിടെയും വില്ലന്മാര്‍ അന്യനാട്ടുകാര്‍ തന്നെ.
റെയില്‍ വെ സംരക്ഷണ സേന നടപടി ശക്തമാക്കിയതോടെ തീവണ്ടിയില്‍ ഭിക്ഷാടനം നിലച്ചിട്ടുണ്ട്. ഭിക്ഷാടനം നിരോധിച്ചിട്ടും തിരുവനന്തപുരത്ത് ഭിക്ഷയെടുക്കുന്ന കുട്ടികളെ പലപ്പോഴും ശ്രദ്ധയില്‍ പെടാറുണ്ട്.
മറ്റു ജില്ലകളിലും കണക്കുകളും ഇവയില്‍ നിന്ന് വിഭിന്നമല്ല. കണക്കുകള്‍ക്കപ്പുറം കുട്ടികളോടുളള മനോഭാവമാണ് മാറേണ്ടതെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നല്‍കുന്ന നിര്‍ദേശം.
Subscribe to:
Posts (Atom)