തേങ്ങലായി ഒടുവിൽ ഒരു തുള്ളി കണ്ണീരായ്
നിൻ ആർദ്രമാം മുഖ ബിംബം പൊഴിഞ്ഞു പോയീടുന്നു
തണൽ തീർത്ത വാക മരച്ചോട്ടിൽ
ചുവപ്പു രാശിയായത് ... തകർന്നുടഞ്ഞത് ... നിൻ
പ്രണയമായ് എനിക്ക് നീട്ടിയ ഹൃദയമോ?
മഴയിൽ കുളിച്ചുടയാട നനഞ്ഞമരും
പ്രകൃതിയിൽ എവിടെയോ ഉണർന്ന
അർക്കൻറെ പൊൻപ്രഭയാണ് നീ
വിരഹത്തിൻ വാക്കുകളാലേ എൻ
ഹൃദയരക്തത്തിൽ പ്രണയം ചേർത്തപുണ്യമേ
ഓർമയുടെമർമരങ്ങൾ അവ്യക്തമായി
മൊഴിഞ്ഞത് നിൻ നാമമൊ ?
വന്യസൗന്ദര്യം മിഴിയിൽ സൂക്ഷിച്ച് എന്നോടൊന്നും
പറയാതെ പിരിയുമ്പോഴും നിൻറെ
ശാന്തമാം മൗനം എന്നെ പ്രണയിച്ചിരുന്നു
ഇനിയുമൊരു കണ്ടെത്തലിലാത്ത ലോകത്ത്
ഒരുപക്ഷെ ഞാൻ നിനക്കായ് കാത്തിരിക്കും
ഇതളടർന്ന ഈ വാകപൂക്കളുമാ യ്...
വർഷ ജി
No comments:
Post a Comment