Tuesday, 28 May 2013

തേടുകയാണ്‌ ഞാൻ







 പാതിരാ മണൽ  വിതറിയ രാവിൽ 
ഞാൻ നടന്നകന്നു .
എവിടെയോ കേട്ട സ്വരത്തിന്റെ 
താളമായി ആ ദീനരോദനം 
കേട്ടത് സത്യമോ? അധർമമൊ ?
പാതിരാ മണലിന്റെ കാലൊ ച്ചയോ?
കാണാൻ കഴിഞ്ഞില്ല എന്നോർത്ത്
ഞാൻ ഖേദിച്ചു 
വെള്ളി മണൽ വിതറിയ പാതയിൽ 
ഏറെ ഞാൻ നടന്നകന്നു 
എന്തിനീ യാത്ര എന്നറിയാതെ 
ചിലദൂരം ഏകയായി നടന്നു ഞാൻ.
ആളൊഴിഞ്ഞ വഴികൾ താണ്ടി ഞാൻ 
എങ്ങോട്ടെന്നറിയാതെ യാത്രയായി  
യാത്രയ്ക്ക് ഒരന്ത്യമുണ്ടോ?
എന്നറിയാതെ കേട്ടധ്വനിയെ 
തേടി പിടിക്കാനായി യാത്ര തുടരുന്നു.
കാറ്റിലാടും ഇലകൾ തൻ സാക്ഷിയായ് 
പോകുകയാണ് എവിടെക്കെന്നില്ലാതെ 
എന്തിനീ ധ്വനിയെ ഞാൻ...
തേടുന്നെന്നറിയില്ല...
തേടിത്തേടി അലയുകയാണെൻ ധ്വനിയേ
                                                                                                       അക്ഷര മുരളി. കെ 

No comments:

Post a Comment