Friday, 28 June 2013

practice teaching... wishes



Millath College Student Teachers are on their "Practice teaching" 






.... may Serious, may joking.... but always Experiential...
at last be the ever BEST TEACHER

Thursday, 27 June 2013

DIPU SIR..., WE WISH ADIEU OFFICIALLY...

 ... Because you will be always with us

The best teacher teach from the heart,
not from the books...
teacher..., You are the BEST

Wednesday, 26 June 2013

June 26 - World Drug Day


June 26 is the International Day against Drug Abuse and Illicit Trafficking. Established by the United Nations General Assembly in 1987, this day serves as a reminder of the goals agreed to by Member States of creating an international society free of drug abuse.

The United Nations Office on Drugs and Crime (UNODC) selects themes for the International Day and launches campaigns to raise awareness about the global drug problem. Health is the ongoing theme of the world drug campaign.

We invite everyone to mark 26 June! It is a unique occasion to take a stand against a problem that affects us all. We count on your support to make this pro-health campaign a success.


Wednesday, 19 June 2013

വായിക്കുക വളരുക


പുസ്തകങ്ങളിൽ വിസ്മയമുണ്ട് 
പുസ്തകങ്ങളിൽ ആനന്ദമുണ്ട് 
പുസ്തകങ്ങളിൽ വിജ്ഞാനമുണ്ട് 
പുസ്തകങ്ങളിൽ സഞ്ചിതമെത്രേ 
മർത്യ വിജ്ഞാന സാരസർവസ്വം (എൻ. വി. കൃഷ്ണവാര്യർ ) 
                                                                                       
                                                                                        Art By: 
                                                                                                   Arun Raj K
                                                                                                   Lecturer In Physical Science

Thursday, 13 June 2013

രക്ത ദാനം - ജീവ ദാനം


രക്തം ദാനം ചെയ്യാന്‍ മടിച്ച് രക്തഗ്രൂപ്പുതന്നെ മറച്ചുവെയ്ക്കുന്നവര്‍ നമുക്കിടയിലുണ്ട്.രക്തദാനത്തെക്കുറിച്ചുള്ള അജ്ഞതയും ഭയവുമാണ് ഈ പ്രവണതയ്ക്കു പിന്നില്‍.ആര്‍ക്കും എപ്പോഴെങ്കിലും രക്തദാതാക്കളുടെ ആവശ്യം വന്നേക്കുമെന്ന തിരിച്ചറിവ് ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കണം.കൂടാതെ രക്തദാനം ജീവന്‍ദാനം തന്നെയാണെന്ന കാര്യവും.


രക്തദാനത്തിനുള്ള നിബന്ധനകള്‍
1. പ്രായം18 വയസ്സിനു മുകളിലും 60വയസ്സിനു താഴെയുമായിരിക്കണം.
2. ദാതാവിന്റെ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് 125ഷ/ലാ എങ്കിലും ഉണ്ടായിരിക്കണം.
3. 45 കിലോ ഗ്രാം തൂക്കമെങ്കിലും വേണം
4. രക്തദാനം ചെയ്യുന്ന സമയത്ത് ദാതാവിന് ഏതെങ്കിലും രോഗം ഉണ്ടായിരിക്കരുത്
5. രക്തമെടുക്കുന്ന സമയത്ത് സാധാരണ രക്തസമ്മര്‍ദവും ശരീരതാപനിലയുമുണ്ടായിരിക്കണം

ഇതു കൂടാതെ ചില പ്രതിരോധകുത്തിവെപ്പുകളെടുത്തര്‍ കുറച്ചുകാലത്തേക്ക് രക്തംദാനം ചെയ്യരുതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിഷ്‌കര്‍ഷിക്കാറുണ്ട്.

ഹെപ്പറ്റൈറ്റിസിനെതിരായുള്ള കുത്തിവെപ്പെടുത്തവര്‍ ആറുമാസത്തേക്കും പേ വിഷബാധയയ്‌ക്കെതിരായുള്ള കുത്തിവെപ്പെടുത്തവര്‍ ഒരു വര്‍ഷത്തേക്കും രക്തദാനം ഒഴിവാക്കണം.
ഇതു കൂടാതെ ഇനിപ്പറയുന്നവരില്‍ നിന്ന് രക്തം സ്വീകരിക്കാതിരിക്കുന്നതാണ് സുരക്ഷിതം.
* എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ്, സിഫിലിസ് തുടങ്ങിയ പകര്‍ച്ചവ്യാധികളുള്ളവര്‍.
* ചികിത്സയുടെ ഭാഗമായി സ്‌ററീറോയ്ഡ്, ഹോര്‍മോണ്‍ മരുന്നുകള്‍ തുടങ്ങിയവ കഴിക്കുന്നവര്‍.
* മയക്കു മരുന്നിന് അടിമപ്പെട്ടവര്‍, ഒന്നിലധികം പേരുമായി ലൈംഗികബന്ധം പുലര്‍ത്തുന്നവര്‍.
* മഞ്ഞപ്പിത്തം, മലേറിയ,ടൈഫോയ്ഡ്, റുബെല്ല എന്നിവ ബാധിച്ചിരുന്നവര്‍.
* രക്തദാനത്തിന് മുമ്പുള്ള 24 മണിക്കൂറില്‍ മദ്യം ഉപയോഗിച്ചവര്‍.
രക്തദാനം പാടില്ലാത്തവര്‍
ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും രക്തം ദാനം ചെയ്യരുതെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
ഗര്‍ഭം അലസി അധികകാലമാവാത്തവര്‍ക്കും ഇതു ബാധകമാണ്.. ആര്‍ത്തവസമയത്തും രക്തദാനം നിഷിദ്ധമാണ്. ഹൃദ്രോഗം,വൃക്കകള്‍ക്ക് തകരാറ്,കരള്‍രോഗങ്ങള്‍ എന്നിവയുള്ളവര്‍ രക്തദാനത്തില്‍നിന്ന് വിട്ടുനില്ക്കണം.ആസ്ത്മ,കരള്‍രോഗങ്ങള്‍ എന്നിവയും രക്തദാനത്തിന് പ്രതികൂലമായ ഘടകമാണ്.
തെറ്റിദ്ധാരണകള്‍ അകറ്റുക
ചില അബദ്ധധാരണകളാണ് പലരേയും രക്തദാനത്തില്‍നിന്ന് അകറ്റുന്നത്. അതിലൊന്ന് ദാതാവില്‍ നിന്ന് എടുക്കുന്ന രക്തത്തെക്കുറിച്ചുള്ളതാണ്. ഒരു തവണ 350 മില്ലി ലിറ്റര്‍ രക്തമേ ഒരാളുടെ ശരീരത്തില്‍നിന്ന് എടുക്കുകയുള്ളൂ. നുഷ്യശരീരത്തില്‍ ശരാശരി ആറു ലിറ്റര്‍ രക്തമുണ്ടെന്ന് ഓര്‍മിക്കുക.ഇങ്ങനെ നഷ്ടപ്പെടുന്ന രക്തം 24 മുതല്‍ 48വരെ മണിക്കൂറിനുള്ളില്‍ ശരീരം വീണ്ടെടുക്കും. രക്തദാനത്തിന് എടുക്കുന്ന പരമാവധി സമയം 30മിനുട്ടാണ്. രക്തം ശേഖരിക്കാനുള്ള സമയം ആറുമിനുട്ട് മാത്രമേ വരൂ. തുടര്‍ന്ന് 10മിനുട്ട് വിശ്രമം നിര്‍ദ്ദേശിക്കാറുണ്ട്.ഇതിനു ശേഷം ജ്യൂസോ മറ്റു പാനീയങ്ങളോകഴിച്ച് ദാതാവിന് തന്റെ പതിവ് ജോലികളില്‍ ഏര്‍പ്പെടാം.എങ്കിലും അതി കഠിനമായ ജോലിയോ കായികവ്യായാമമോ ഒഴിവാക്കാവുന്നതാണ്. രുതവണ രക്തംദാനം ചെയ്തയാള്‍ മൂന്നുമാസത്തിനുശേഷം മാത്രമേ വീണ്ടും രക്തം നല്‍കാന്‍ പാടുള്ളൂ.
രക്തദാനം ആരോഗ്യപ്രദം
ശരീരത്തില്‍ അധികമായുള്ള കലോറി ഉപയോഗിക്കപ്പെടുമെന്നതും പുതിയ കോശങ്ങളുണ്ടാക്കാന്‍ മജ്ജ ഉത്തേജിപ്പിക്കപ്പെടുമെന്നതും രക്തദാനത്തിന്റെ ആരോഗ്യപരമായ ഗുണങ്ങളാണ്. അതിലുപരിയാണ് ഒരാളുടെ ജീവന്‍ രക്ഷിക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നുവെന്ന ദാതാവിന്റെ സംതൃപ്തി. കൂടാതെ നിര്‍ണായക സന്ദര്‍ഭത്തില്‍ തനിക്ക് രക്തം നല്‍കിയ ആളെ മറക്കാന്‍ രക്തം സ്വീകരിച്ചയാള്‍ക്ക് ഒരിക്കലും കഴിയില്ല. എന്നെന്നുമുള്ള ഒരാത്മബന്ധമായി അതു നിലനില്ക്കുകതന്നെ ചെയ്യും.

Wednesday, 12 June 2013

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം


 ഇന്ന് അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം. അരവയര്‍ നിറക്കാന്‍ അന്യന്റെ മുന്നില്‍ കൈനീട്ടുന്നവര്‍ മുതല്‍ രാവന്തിയോളം കഠിനമായ ജോലി ചെയ്യുന്ന കുരുന്നകളെ വരെ കാണാമായിരുന്നു നമ്മുടെ നാട്ടില്‍ മുമ്പൊക്കെ. ഇത്തരത്തില്‍ കുട്ടികള്‍ക്കെതിരെയുളള അതിക്രമം തടയാന്‍ സര്‍ക്കാരും ജനങ്ങളും മുന്നിട്ടിറങ്ങുമ്പോള്‍ ഈ രംഗത്ത് മാറ്റം വന്നിട്ടുണ്ടോ.

കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു കീഴിലെ ചൈല്‍ഡ് ലൈന്‍, കേരളത്തിലെ പ്രധാന നഗരങ്ങളുടെ കണക്കു പറയുന്നത് ഇങ്ങനെ: തിരുവനന്തപുരം ചൈല്‍ഡ് ലൈനിലെ ഫോണ്‍ ഒരുവര്‍ഷത്തിനിടെ റിങ് ചെയ്തത് 70,000 തവണ. കുട്ടികളുടെ ക്ഷേമത്തിന് പ്രവര്‍ത്തിക്കുന്ന ഈ ഓഫീസിലേക്ക് എത്തിയ കോളുകളുടെ കണക്കു മതി കുട്ടികളോടുളള നമ്മുടെ മനോഭാവം മനസിലാക്കാന്‍. 790 കേസുകളാണ് ഇവിടെ മാത്രം ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ വിവിധ രീതിയില്‍ പീഡിപ്പിക്കപ്പെട്ട 127 കുട്ടികളെ മോചിപ്പിക്കുകയും ചെയ്തു.

കോഴിക്കോട് ജില്ലയില്‍ കുട്ടികള്‍ക്കെതിരെയുളള അതിക്രമത്തില്‍ ഏറെ കുറവുണ്ട്, പ്രത്യേകിച്ച് ബാലഭിക്ഷാടനം. ബാലവേലയും കുറഞ്ഞു. എന്നാല്‍ ചില ദുരന്തങ്ങള്‍ അപ്പോഴും മനസാക്ഷിയെ നടുക്കി. ഏപ്രില്‍ 30 ന് രണ്ടാനമ്മയുടെ ക്രൂരതയില്‍ ഏഴുവയസുകാരി അദിതിക്ക് ജീവന്‍ നഷ്ടമായത് കോഴിക്കോട്ടാണ്. രണ്ടാനമ്മ ദേവിക അന്തര്‍ജനം കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നാണ് അയല്‍ക്കാര്‍ നല്‍കുന്ന വിവരം.

കോഴിക്കോട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രണ്ടു തവണ അദിതിയെ തേടി വീട്ടിലെത്തിയിരുന്നെങ്കിലും, കുട്ടി രക്ഷിതാക്കള്‍ക്കൊപ്പം പുറത്തായിരുന്നു. മറ്റൊരു തവണ അദിതിയെ തേടിയെത്തുന്നതിനു മുമ്പേ, അവള്‍ ക്രൂരമായി കൊല്ലപ്പെട്ടിരുന്നു.

ഫറോക്കില്‍ ചെരുപ്പ് നിര്‍മാണ കമ്പനിയില്‍ ജോലിക്കെത്തിയ രണ്ട് അന്യസംസ്ഥാന കുട്ടികളെ മോചിപ്പിച്ചത് ഒരു മാസം മുമ്പാണ്. കുറഞ്ഞ കൂലിക്ക് മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വന്ന ഈ കുരുന്നുകളെ ചൈല്‍ഡ് ലൈന്‍ ഇടപെട്ട് മോചിപ്പിച്ചു. എലത്തൂരില്‍ റെയില്‍വെ ജോലിക്കെത്തിയ ഇരുപതോളം കുട്ടികളെ മോചിപ്പിച്ചിട്ട് അധിക നാളായില്ല. അന്യസംസ്ഥാനത്തു നിന്നെത്തിയ ഇവരില്‍ പെണ്‍കുട്ടികളുമുണ്ടായിരുന്നു.

മലപ്പുറം ജില്ലയില്‍ രണ്ടു വര്‍ഷത്തിനിടെ 25 കുട്ടികളെയാണ് ചൈല്‍ഡ് ലൈന്‍ മോചിപ്പിച്ചത്. ഇവരില്‍ ഏറെയും ഹോട്ടല്‍ മേഖലയിലാണ് ജോലി ചെയ്തിരുന്നത്. അന്യസംസ്ഥാനത്തു നിന്നെത്തിയ ഇവരില്‍ പകുതിയോളം പേര്‍ക്കും വയസു തിരുത്തിയ വ്യാജ സര്‍ട്ടിഫിക്കറ്റുകളായിരുന്നു കരുത്ത്.

13/14 വയസുളള കുട്ടികളെ വ്യാജ രേഖയിലൂടെ വയസു തിരുത്തി കേരളത്തിലെത്തിക്കുന്ന സംഘം ഈ രംഗത്തു പ്രവര്‍ത്തിക്കുന്നതായി മലപ്പുറം ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍ മുഹമ്മദ് സാലിഹ് പറയുന്നു. കുറഞ്ഞ കൂലി നല്‍കി 16 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വന്നിരുന്നു ഇവരില്‍ മിക്കവര്‍ക്കും.

തൃശൂര്‍ ജില്ലയില്‍ ഒരു വര്‍ഷത്തിനിടെ മോചിപ്പിച്ചത് ബാലവേലയിലേര്‍പ്പെട്ട 73 കുട്ടികളെയാണ്. ബാലഭിക്ഷാടകരുടെ എണ്ണത്തിലും ഈ നഗരത്തില്‍ വലിയ കുറവൊന്നുമില്ല, പതിവു പോലെ അന്യ സംസ്ഥാനക്കാര്‍ തന്നെയാണ് ഇവരില്‍ മുന്നില്‍. ഗുരുവായൂരില്‍ വീട്ടു വേലയില്‍ ഏര്‍പ്പെട്ട തമിഴ് ബാലികയെ മോചിപ്പിച്ചത് ഒരു മാസം മുമ്പാണ്.

വിവാഹം കഴിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞാണ് ചെന്നൈ സ്വദേശിയായ 13 കാരിയെ കേരളത്തിലേക്ക് കടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പണമായിരുന്നു ഏജന്റിന്റെ ലക്ഷ്യം. ചെന്നൈ ചൈല്‍ഡ് ലൈന്‍ അധികൃതരുമായി ബന്ധപ്പെട്ട് കുട്ടിയെ അമ്മക്കു കൈമാറി.

എറണാകുളത്ത് ഈ വര്‍ഷം ജനുവരിമുതലുളള അഞ്ചു മാസത്തിനിടെ 20 കേസുകളാണ് ബാലവേലയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. മറുനാട്ടുകാരാണ് ഇവരെല്ലാം. രക്ഷിതാക്കളുടെ സംരക്ഷണം ലഭിക്കുന്നവണ് ഇവരെന്ന പ്രത്യേകതയുമുണ്ട് ഇവിടെ. കുട്ടികളുടെ ഭിക്ഷാടനവും ഈ നഗരത്തില്‍ വ്യാപകമാണ്. ഇവിടെയും വില്ലന്മാര്‍ അന്യനാട്ടുകാര്‍ തന്നെ.

റെയില്‍ വെ സംരക്ഷണ സേന നടപടി ശക്തമാക്കിയതോടെ തീവണ്ടിയില്‍ ഭിക്ഷാടനം നിലച്ചിട്ടുണ്ട്. ഭിക്ഷാടനം നിരോധിച്ചിട്ടും തിരുവനന്തപുരത്ത് ഭിക്ഷയെടുക്കുന്ന കുട്ടികളെ പലപ്പോഴും ശ്രദ്ധയില്‍ പെടാറുണ്ട്.

മറ്റു ജില്ലകളിലും കണക്കുകളും ഇവയില്‍ നിന്ന് വിഭിന്നമല്ല. കണക്കുകള്‍ക്കപ്പുറം കുട്ടികളോടുളള മനോഭാവമാണ് മാറേണ്ടതെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നല്‍കുന്ന നിര്‍ദേശം.

World Day Against Child Labour - 12 June



Every year on June 12 the World Day Against Child Labor is observed to raise awareness of the plight of child laborers world-wide. Hundreds of millions of girls and boys around the world are affected.

Around the world, large numbers of children are engaged in paid or unpaid domestic work in the home of a third party or employer. These children can be particularly vulnerable to exploitation. Their work is often hidden from the public eye, they may be isolated, and they may be working far away from their family home. Stories of the abuse of children in domestic work are all too common. On the 2013 World Day Against Child Labour the ILO calls for:

1) Legislative and policy reforms to ensure the elimination of child labour in domestic work and the provision of decent work conditions and appropriate protection to young workers in domestic work who have reached the legal working age.

2) Ratify ILO Convention No. 189 concerning decent work for domestic workers and its implementation along with the ILO’s child labour Convention. 1

3) Action to build the Worldwide movement against child labour and to build the capacity of domestic workers organizations to address child labour.

What do people do ?
Every year, numerous events are held around the world on June 12 to mark the World Day Against Child Labor and call attention to the problem.

Public Life
The World Day Against Child Labor is a global observance and not a public holiday.

Background 
Child labor is especially rampant in many developing countries - but even in industrialized nations many children are forced to work. According to UNICEF, children in the United States “are employed in agriculture, a high proportion of them from immigrant or ethnic-minority families.” There have also been a number of incidents of westerns companies exploiting child laborers in developing countries to save production costs.


In 2011, there were an estimated 215 million child laborers in the world - 115 million of which were involved in hazardous work. To combat child labor around the world the International Labour Organization (ILO) initiated the World Day Against Child Labor in 2002.

Thursday, 6 June 2013

Lone Indian Man Plants 1,360 Acre Forest Single handedly


A little over 30 years ago, a teenager named Jadav Molai Payeng began burying seeds along a barren sandbar near his birthplace in northern India's Assam region to grow a refuge for wildlife. Not long after, he decided to dedicate his life to this endeavor, so he moved to the site where he could work full-time creating a lush new forest ecosystem. Incredibly, the spot today hosts a sprawling 1,360 acre of jungle that Payeng planted single-handedly.
It all started way back in 1979 when floods washed a large number of snakes ashore on the sandbar. One day, after the waters had receded, Payeng , only 16 then, found the place dotted with the dead reptiles. That was the turning point of his life.

The snakes died in the heat, without any tree cover. I sat down and wept over their lifeless forms. It was carnage. I alerted the forest department and asked them if they could grow trees there. They said nothing would grow there. Instead, they asked me to try growing bamboo. It was painful, but I did it. There was nobody to help me. Nobody was interested, says Payeng, now 47.

While it's taken years for Payeng's remarkable dedication to planting to receive some well-deserved recognition internationally, it didn't take long for wildlife in the region to benefit from the manufactured forest. Demonstrating a keen understanding of ecological balance, Payeng even transplanted ants to his burgeoning ecosystem to bolster its natural harmony. Soon the shadeless sandbar was transformed into a self-functioning environment where a menagerie of creatures could dwell. The forest, called the Molai woods, now serves as a safe haven for numerous birds, deers, rhinos, tigers, and elephants species increasingly at risk from habitat loss elsewhere.

Despite the conspicuousness of Payeng's project, Forestry officials in the region first learned of this new forest in 2008 and since then they have come to recognize his efforts as truly remarkable, but perhaps not enough.

We're amazed at Payeng, says Assistant Conservator of Forests, Gunin Saikia. He has been at it for 30 years. Had he been in any other country, he would have been made a hero and might have awarded Noble Prize

Wednesday, 5 June 2013

തിമ്മക്കയുടെ മക്കള്‍




ഒരു നാടിനാകെയാണ് "സാലുമരദ തിമ്മക്കയുടെ" മക്കള്‍ തണലേകുന്നത്. മക്കളെന്നു പറഞ്ഞാല്‍ മരങ്ങള്‍. ഇന്നും മരങ്ങള്‍ക്കുവേണ്ടിയാണ് ഈ അമ്മ പ്രാര്‍ഥിക്കുന്നത്. തണലും തണുപ്പുമേകുന്ന മരങ്ങള്‍. മനുഷ്യര്‍ക്കുപുറമെ കിളികള്‍ക്കും പശുക്കള്‍ക്കും അങ്ങനെ സര്‍വചരാചരങ്ങള്‍ക്കും "ഈ മക്കള്‍" തണലായി നിറയുന്നു; കുളിര്‍ക്കാറ്റായി ഒഴുകുന്നു. കര്‍ണാടകത്തിലെ രാമനഗരം ജില്ലയിലെ മാഗഡി താലൂക്കിലാണ് തിമ്മക്കയുടെ ജന്മസ്ഥലം. കടുര്‍മുതല്‍ ഹുളിക്കല്‍വരെ അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ റോഡിന്റെ ഇരുഭാഗങ്ങളിലുമാണ് "സാലുമരദ തിമ്മക്കയുടെ" മക്കള്‍ നില്‍ക്കുന്നത്. പച്ചപ്പിന്റെ നഗരമെന്നറിയപ്പെടുന്ന ബംഗളൂരു നഗരത്തില്‍നിന്ന് 70 കിലോമീറ്റര്‍ ദൂരത്തില്‍. കടുര്‍മുതല്‍ ഹുളിക്കല്‍വരെയുള്ള റോഡിലൂടെ നിങ്ങള്‍ വന്നാല്‍ ഏത് കൊടുംവേനലിലും ചൂടിലും ഒരിക്കലും ക്ഷീണം അറിയില്ല. മരങ്ങള്‍ നട്ടതുവഴി ഭൂമിയിലെ മണ്ണുസംരക്ഷണം, പക്ഷികള്‍ക്കും മറ്റും കൂടൊരുക്കിയും മരങ്ങളില്‍നിന്നുള്ള ശുദ്ധവായുവും... അങ്ങനെ... തിമ്മക്കയുടെ മക്കള്‍ ഈ അമ്മയുടെ അഭിമാനം വാനോളം ഉയര്‍ത്തുകയാണ്.


വഴിനീളെ നിരനിരയായി മരങ്ങള്‍ നട്ടുപിടിപ്പിച്ചതിനാണ് തിമ്മക്കയ്ക്ക് "സാലുമരദ തിമ്മക്ക" എന്ന പേര് ലഭിച്ചത്. കന്നഡത്തില്‍ സാലുമരദ എന്നാല്‍ നിരനിരയായി മരങ്ങള്‍ എന്നാണ് അര്‍ഥം. ഇങ്ങനെ മരങ്ങള്‍ നട്ടുപിടിപ്പിച്ചതിനാണ് ഈ അമ്മയ്ക്ക് പേരുവരാന്‍ കാരണം. പ്രാഥമിക വിദ്യാഭ്യാസംപോലും നേടാന്‍ കഴിയാതെയുള്ള സാഹചര്യത്തിലായിരുന്നു അമ്മയുടെ ജീവിതം. ജീവിതം കരുപ്പിടിപ്പിക്കാന്‍ പിന്നെ ക്വാറിയില്‍ തൊഴിലാളിയായി. ഈ സമയത്തായിരുന്നു വിവാഹം. ചിക്കയ്യ എന്ന തൊഴിലാളിയായിരുന്നു ജീവിതപങ്കാളി. മക്കള്‍ ഇല്ലാത്തതിന്റെ പേരില്‍ ബന്ധുക്കളും കൂട്ടുകാരും കളിയാക്കിയപ്പോഴാണ് മരങ്ങള്‍ നട്ടുതുടങ്ങിയത്. 87 വയസ്സ് പിന്നിടുന്ന ഈ അമ്മയ്ക്ക് ഒരു നാട്ടിലാകെ 400 മക്കളുണ്ട്. പ്രായം തളര്‍ത്തുന്ന അവശതകള്‍ക്കിടയിലും അവര്‍ മക്കളെ കാണാനെത്തുന്നു.... അവരെ കെട്ടിപ്പിടിക്കുന്നു.... അവരെ പരിചരിക്കുന്നു..... രാജ്യത്തെ ഒരു പരിസ്ഥിതിസ്നേഹിക്കും ഈ അമ്മയെ അറിയില്ല. അതില്‍ തിമ്മക്കയ്ക്ക് വിഷമവുമില്ല. ഭര്‍ത്താവുമായി ചേര്‍ന്ന് മരങ്ങള്‍ നട്ടുപിടിപ്പിച്ച ഇവര്‍ മരങ്ങളെ മക്കളെപ്പോലെ സ്നേഹിച്ചുവളര്‍ത്തി. ശിഖിരങ്ങളും കായും പൂവുമെല്ലാം എടുത്തുവച്ചു. ആദ്യം ഇവര്‍ നട്ടത് 10 മരങ്ങള്‍. പിന്നെ അത് 20 ആയി. പിന്നീട് 25 ആയി... അങ്ങനെ ഓരോ വര്‍ഷവും മരങ്ങളുടെ എണ്ണം കൂടിവന്നു. ഈ മരങ്ങള്‍ക്കെല്ലാം വെള്ളമൊഴിച്ചതും കൃഷ്ണമണിപോലെ പരിപാലിച്ചതും തിമ്മക്ക തന്നെ.


തിമിര്‍ത്തുപെയ്യുന്ന ഇടവപ്പാതിയിലും ഇവര്‍ മക്കളെ കാണാന്‍ എത്തി. അവരുടെ കരച്ചിലും ചിരിയും കേട്ടു. അവര്‍ക്ക് കഥ പറഞ്ഞുകൊടുത്തു. അങ്ങനെ "മക്കള്‍" വളര്‍ന്നപ്പോള്‍ തണലായി. 1991ല്‍ ചിക്കയ്യയുടെ മരണം ആഘാതമായപ്പോഴും തണലേകിയത് മക്കള്‍ തന്നെ. ഗ്രാമങ്ങളിലും പിന്നീട് നാട്ടിടവഴികളിലും തിമ്മക്ക എന്ന അമ്മ ചര്‍ച്ചയായപ്പോഴാണ് സര്‍ക്കാര്‍പോലും ഇവരെ അറിയുന്നത്. പിന്നീട് അംഗീകാരത്തിന്റെ നിര തന്നെ. ഹംപി സര്‍വകലാശാലയുടെ നടോജ പുരസ്കാരം, 1995ല്‍ നാഷണല്‍ സിറ്റിസണ്‍ അവാര്‍ഡ്, 97ല്‍ ഇന്ദിര പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, അതേവര്‍ഷം വീരചക്ര പരിസ്ഥിതി പുരസ്കാരം, കര്‍ണാടക സര്‍ക്കാരിന്റെ പ്രത്യേക ബഹുമതി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് ആന്‍ഡ് സയന്‍സ് ടെക്നോളജി പുരസ്കാരം, കര്‍ണാടക കല്‍പ്പവല്ലി അവാര്‍ഡ്, വിശാലാക്ഷി അവാര്‍ഡ്, ഗോഡ്ഫ്രെ ഫിലിപ്പ്സ് ബ്രേവറി അവാര്‍ഡ്, പ്രധാനമന്ത്രിയുടെ പ്രത്യേക പുരസ്കാരം തുടങ്ങിയവ ഇവരെ തേടിയെത്തി. ഒരിക്കല്‍പോലും ഒരു അവാര്‍ഡിന് ഇവര്‍ അപേക്ഷിച്ചിട്ടില്ല. മക്കളുടെ ഗുണഫലം കൊണ്ടാണ് ഇവ തന്നെ തേടിയെത്തിയതെന്ന് തിമ്മക്ക വിനയാന്വിതയാകുന്നു. അവാര്‍ഡുതുക കൊണ്ട് ഹുളിക്കല്‍ ഗ്രാമത്തില്‍ ഒരു ആശുപത്രി പണിയാനുള്ള തിരക്കിലാണിവര്‍. ഹുളിക്കലിലെ പാവപ്പെട്ട, ദളിത് വിഭാഗത്തില്‍പ്പെട്ട നിരവധിപേര്‍ക്ക് ചികിത്സ ലഭ്യമാക്കുകയെന്നതാണ് ഇന്ന് ഇവരുടെ ചിന്ത.

അടിസ്ഥാനസൗകര്യം ഒരുക്കിയാല്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും ഇവര്‍ പ്രതീക്ഷ പുലര്‍ത്തുന്നു. പ്രായാധിക്യം കാരണം ഇന്ന് ആശുപത്രിയില്‍ ചികിത്സയിലാണിവര്‍. എന്നാലും പ്രതീക്ഷ കൈവിടാതെ സ്വപ്നം സഫലമാക്കാന്‍ കഴിയുമെന്നും ഈ അമ്മ കരുതുന്നു. മക്കള്‍ വളര്‍ന്നാല്‍ മാതാപിതാക്കള്‍ക്ക് തണലാകണം. അതാണ് ഒരു മകനോ മകള്‍ക്കോ നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രതിഫലം. ഇവിടെ ഈ അമ്മ എത്ര ഭാഗ്യവതിയാണ്- കാരണം തന്റെ മക്കള്‍ തനിക്കുമാത്രമല്ല, ഒരു ജനതയ്ക്കാകെ തണല്‍ പരത്തുന്നുവെന്ന് പറയുമ്പോള്‍ തിമ്മക്കയുടെ മുഖവും പ്രകാശപൂരിതമാകുന്നു- കൂടെ ഒരു ഓര്‍മപ്പെടുത്തലും.... നമ്മുടെ കുട്ടികള്‍ ഓരോ ദിവസവും ഓരോ മരം വയ്ക്കട്ടെ.... അങ്ങനെ തണലിന്റെ ലോകം വളര്‍ത്തട്ടെ......

World Environment Day


Monday, 3 June 2013

"കുട്ടികളേ, നാളെ എന്ന് ഒന്ന് ഉള്ളത് നിങ്ങളുടെ കണ്ണുകളിൽ മാത്രമാണ്"



കുഞ്ഞേ കുഞ്ഞേ ഉണരൂ നീ 
കുഞ്ഞി കണ്ണ് തുറക്കൂ നീ
നേരം പുലരും നേരത്ത്
നീ ഈ മട്ട് കിടന്നാലോ?
ഓമന പല്ലുകൾ തേക്കേണ്ടേ?
ഓമന മുഖവും കഴുകേണ്ടേ ?
നീരാട്ടാടാൻ പോകേണ്ടേ?
നീല തലമുടി കേട്ടേണ്ടെ?
അച്ഛൻ തന്നൊരുടുപ്പിട്ട്
അമ്മ തൊടീക്കും പൊട്ടിട്ട്
ഒന്നാം ക്ലാസ്സിൽ പോകേണ്ടേ?
പാഠം ചൊല്ലി പഠിക്കേണ്ടേ?


 ഇന്ന് സ്കൂളിലേക്ക് പോകാനൊരുങ്ങുന്ന 
എല്ലാ കുരുന്ന്കൾക്കും ആശംസകൾ...